Monday, 8 August 2011
അരുവി: പ്രണയം
അരുവി: പ്രണയം: "അന്നൊരിക്കല്‍ ഞാന്‍ എന്ടെ ചുണ്ടിലെ ചൂട് അവളുടെ കവിളില്‍ പകര്‍ന്നു കൊടുത്തപ്പോള്‍ അവളുടെ കവിള് ചുവന്നു തുടുത്തു... അവള് നാണം കൊണ്ട് ..."
Friday, 15 July 2011
പ്രണയം
അന്നൊരിക്കല്‍ ഞാന്‍ എന്ടെ ചുണ്ടിലെ ചൂട് അവളുടെ കവിളില്‍ പകര്‍ന്നു കൊടുത്തപ്പോള്‍ അവളുടെ കവിള് ചുവന്നു തുടുത്തു... അവള് നാണം കൊണ്ട് മുഖം താഴ്ത്തി ... അവളുടെ മുഖം കൈപിടിച്ചുയര്തികൊണ്ട് ഞാന്‍ ചോദിച്ചു എന്ടെ പ്രണയ ചുംബനം നീ ഫീല്‍ ചെയ്തോ ...? അത് കേട്ടപ്പോള്‍ അവളുടെ മുഖം കൂടുതല്‍ രക്തവര്നമായി .... അവളുടെ കവിള് മ്രിതുവയിരുന്നുവേങ്ങിലും ഞങ്ങളുടെ പ്രണയം അതോടെ ധ്രിടതയുല്ലതായി തീര്‍ന്നു ....!!!!!!!
പിന്നീട് ഒരിക്കല്‍ അവളുടെ കൈ കോര്തുപിടിച്ചു അവളെയും നെഞ്ചോടു ചേര്‍ത്തുപിടിച്ചു കടലോരത്ത് കൂടി നടക്കുമ്പോള്‍ അവള് എന്നോട് പറഞ്ഞു .... നിന്നെ കണ്ടു മുട്ടിയില്ലയിരുന്നുവേങ്ങില് ഞാന്‍ ജീവിതം എന്താണെന്നു അറിയില്ലായിരുന്നു അതിലുപരി പ്രണയം എന്തെന്നുഅരിയില്ലയിരുന്നു ... എന്ടെ ഒപ്പം അവള്‍ക്കു നൂറു വര്‍ഷമല്ല ആയിരം വര്‍ഷങ്ങള്‍ ജീവിക്കണം എന്ന് തോന്നുന്നു എന്ന് പറഞ്ഞു .... അത് കേട്ടപ്പോള്‍ ഞാന്‍ ഓര്‍ത്തു ... ഇവളെ എന്നും ഇതുപോലെ മാറോടടക്കി പിടിക്കാന്‍ കഴിയനെ എന്ന് ... ആ കടലോരത്ത് അവളുടെ മടിയില്‍ തല ചായ്ച്ചു കിടന്നപ്പോള്‍ .. അവളുടെ കൈകള്‍ എന്ടെ മുടിയിഴകളില്‍ കൂടി തഴുകി നടന്നപ്പോള്‍ ... ഞാന്‍ ഓര്‍ത്തു .. ഇതിലും വലിയ ഒരു അനുഭൂതി ഈ ലോകത്തിലില്ല എന്ന് ...
പക്ഷെ ഇന്ന് അവള് എന്ടെ ഒപ്പം ഇല്ല . ഇന്നല്ല ഈ ലോകത്തിലെ ഇല്ല... അവള് എന്തുകൊണ്ട് എന്നെ വിട്ടുപോയി എന്ന് എനിക്കറിയില്ല എല്ലാത്തിനും ഉപരി വിധി എന്ന ഒന്നുണ്ടല്ലോ ... ഇനി എന്ടെ ജീവിതം എന്ത് ... ഇങ്ങനെ .. എന്ന് എനിക്കറിയില്ല പക്ഷെ ഒന്നെനിക്കറിയാം അവളില്ലാതെ ഞാന്‍ ഇല്ല ... അവളില്ലാത്ത ഈ ലോകത്ത് ഞാന്‍ ജീവിക്കണോ അതോ മറ്റൊരു പെണ്ണിനുവേണ്ടി ഞാന്‍ കാത്തിരിക്കണോ ... മറ്റൊരു പെണ്ണിന് വേണ്ടി ഞാന്‍ കാത്തിരുന്നാല്‍ അത് ഞാന്‍ അവളോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയയിരിക്കും ... അതിലുപരി ഈ ലോകത്ത് പ്രണയിക്കുന്നവരോട് ചെയ്യുന്ന ചതിയയിരിക്കും ... പക്ഷെ അവള്‍ക്കു വേണ്ടി ഞാന്‍ എന്ടെ ജീവിതം അവസനിപിച്ചാല് ....... അത് ...!! അത് ......!!!!!!!!!!!!!!
Sunday, 13 March 2011
സൈകൊലജി വിദ്യാര്‍ത്ഥി
വളരെ ലജ്ജലുവായ യുവാവ് ബാറില്‍ പോയപ്പോള്‍ സുന്ദരിയായ ഒരു യുവതി ഒരു മുലക്ക് ഒറ്റയ്ക്ക് ഇരികുനത് കണ്ടു.യുവാവ് ധൈര്യം സംഭരിച്ചു യുവതിയുടെ അടുതെത്തി പറഞ്ഞു :" ഞാന്‍ ഇവിടെ ഇരികുന്നതില് വല്ല വിരോധവും ഉണ്ടോ?"
യുവതി പോട്ടിതെരിച്ചുകൊണ്ട്:"എന്ത് നിങ്ങളുടെ കൂടെ ഈ രാത്രി പങ്കിടാന്‍ എന്നെ കിട്ടില്ല."
ബാറിലെ എല്ലാവരും യുവാവിനെ തുറിച്ചു നോക്കി.യുവാവ് ലജ്ജിച്ചു മാറിയിരുന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ ആ യുവതി യുവാവിന്റ്റെ അടുതെത്തി പറഞ്ഞു:"നോക്ക്, ഞാന്‍ ഒരു സൈകൊലജി വിദ്യാര്‍ത്ഥിയാണ്.പ്രേകൊപനകരമായ സാഹചര്യങ്ങളില്‍ ഒരു വ്യക്തി ഇങ്ങനെ പ്രതികരിക്കുമെന്ന് പടികുന്നതിന്റ്റെ ഭാഗമായാണ് ഞാന്‍ നിങ്ങളോട് അങ്ങനെ പറഞ്ഞത്."
അപ്പോള്‍ യുവാവ് ഉറക്കെ ഇങ്ങനെ പ്രതികരിച്ചു:"എന്ത് ഒരു രാത്രിക്ക് ആയിരം രൂപയോ അതിത്തിരി കുടുതല....!!!"
വീവഹ പാര്‍ട്ടി വിശേഷങ്ങള്‍
നമ്മളൊക്കെ ഓരോ വിവാഹത്തിനും എന്തെങ്കിലും പാര്‍ടികള്‍ക്കും പോകാറുണ്ട്.അപ്പോഴൊക്കെ നമുക്ക് എന്തെങ്കിലും രസകരമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്.ഞാന്‍ കുറച്ചുനാള്‍ മുമ്പ് ഒരു വിവാഹ പാര്‍ട്ടിക്ക് പോയി.ഒരുപാട് പേരുണ്ട് .എല്ലാവരും ബന്ധുക്കളും,സുഹൃത്തുക്കളുമായി സൊറ പറഞ്ഞിരിക്കുന്നു.കുട്ടികള്‍ ഓടികളിക്കുന്നു.ഞാനുന്‍ എന്റ്റെ കുട്ടുകരും ഒരു മൂലയ്ക്ക് ഇരിക്കുകയാണ്.ഞങ്ങള്‍ (നമ്മള് ആണുങ്ങള്) സാധാരണ ചെയ്യാറുള്ള വായ്നോട്ടം തുടരുകയാണ്.ഞാന്‍ പറയാതെ അറിയാലോ പര്ടിക്കൊക്കെ നല്ല കളക്ഷന്‍ ആയിരിക്കും.അങ്ങനെ ഞങ്ങള്‍ ആ കല്പരിപാടി തുടര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ ഒരു ബഹളം കേട്ടു.ഒരു പെണ്‍കുട്ടിയെ ഒരുത്തന് കയറി പിടിച്ചു അതാണ് വിഷയം.ആ പെണ്‍കുട്ടി വിടാന്‍ ഭാവമില്ല.അവന് പറയുന്നു ഞാന്‍ ഒന്നും അറിഞ്ഞിട്ടില്ല അടുത്തു നിന്നെനെയുള്ള് എന്ന്.പക്ഷെ ആ പെണ്‍കുട്ടി നല്ല രീതിയില്‍ അവനെ ചീതവിളിക്കുകയാണ്.സംഭവമറിഞ്ഞ് സ്ത്രീകളും പുരുഷന്മാരും ബഹളം വച്ചുതുടങ്ങി.ഒടുവില്‍ വാകെറ്റമായപ്പോള് ഒരു ചെരിയകുട്ടി നിന്നു ഉറക്കെ കരയാന്‍ തുടങ്ങി.ആ കുട്ടിയുടെ അമ്മ അതിനെ എടുത്തു കരച്ചില് നിര്‍ത്താന്‍ നോക്കി.പക്ഷെ കുട്ടി കരച്ചില് നിര്തുനില്ല.കുട്ടി ബഹളം നടക്കുന്ന ഇടത്തേക്ക് വിരല്‍ ചുണ്ടിയാണ് കരയുന്നത്.അവിടെക്കുപോകനവും എന്ന് കരുതി ചേച്ചി കുട്ടിയെ അങ്ങോട്ട് വിട്ടു.കുട്ടി ബഹളം നടക്കുനിടത് ചെന്ന് കരയാന്‍ തുടങ്ങി.അവിടെ അടിതുടങ്ങി.ഒച്ചയും ബഹളവുമായി.ഒടുവില്‍ മുതിര്‍ന്ന ഒരാള്‍ വന്നു പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചു.അവന് സോറി പറയണമെന്നായി.അതും പൊതുവായി.താന്‍ പറയില്ലെന്നും താന്‍ ചെയ്തട്ടില്ലെന്നും അവന്.ഒടുവില്‍ അവന് മാപ്പുപറയാന്‍ തയാറായി..(അതങ്ങനെ ആണല്ലോ.വാദി പെണ്ണായാല്‍ പ്രതി ആണാന്നെന്ന് എല്ലാവരും കരുതും.)ഇവന് സങ്കടത്തോടെ മാപ്പ് പറഞ്ഞു.ഇവന് പുരതെക്കുപോയി മാറിയിരുന്നു പോട്ടികരയന്‍ തുടങ്ങി. അതുകണ്ടപ്പോള്‍ എല്ലാവര്ക്കും സംശയമായി.ഇവന് തന്നെആണോ? എല്ലാവരും ആ പെണ്‍കുട്ടിയോട് ചോദിച്ചു.ആ പെണ്‍കുട്ടി അതെ എന്ന് പറഞ്ഞു.വേറെ ആരും എന്റ്റെ പുറകില്‍ ഇല്ലായിരുന്നു.ആ പെണ്‍കുട്ടി ഉറപിച്ചു പറഞ്ഞു.അങ്ങ്ഫനെ ആ പ്രശ്നം തീര്‍ന്നു.അവന് ഞങ്ങള്‍ അറിയുന്ന ഒരുത്തനായിരുന്നു.കഴിഞ്ഞ ദിവസം അവന്റ്റെ കല്യാണം ഉറപ്പിച്ചു.പെണ്ണിനെ കണ്ടു ഞങ്ങള്‍ എല്ലാവരും അമ്പരന്നു.അന്ന് അവന് കയരിപിടിചെന്നു പറഞ്ഞ പെണ്ണ്.ഞങ്ങള്‍ക്ക് ഒന്നും മനസിലായില്ല.ഞങ്ങള്‍ അനെക്ഷിച്ചപ്പോള് കാര്യം പിടികിട്ടി.അന്നത്തെ സംഭവം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ കല്യാണ കാസറ്റ് ഇട്ടു കണ്ടു.അതില്‍ എല്ലാം എടുത്തിരുന്നു.സത്യത്തില്‍ ആ പെണ്‍കുട്ടിയെ പുറകില്‍ പിടിച്ചത് അവിടെ ഓടിനടന്ന ചെറിയ കുട്ടിആയിരുന്നു.ആ കുട്ടിയെ പെണ്‍കുട്ടി തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടില്ല കണ്ടത് അടുത്തു നിന്ന ഇവനെ.തെറ്റ് മനസിലാക്കിയ വീട്ടുകാര്‍ അപ്പോള്‍ തന്നെ അവന്റ്റെ വീട്ടില്‍ വന്നു മാപ്പുപറഞ്ഞു.ഇവന്ട്ടെ സ്വഭാവവും പഠിപ്പും പെരുമാറ്റവും ഇഷ്ട്ടപെട്ട വീട്ടുകാര്‍ ആ പെണ്‍കുട്ടിക്ക് ഇവനെ തന്നെ കല്യാണം ഉറപ്പിക്കുകയായിരുന്നു.
അങ്ങനെ ആ ചെറിയ വിരുതന് ഒപ്പിച്ച പണി കാരണം ഒരു കല്യാണവും കുടാന് ഞങ്ങള്‍ക്ക് സാധിച്ചു..ഈശ്വര കുട്ടികളുടെ പിടുത്തത്തിനു ഇത്ര വിലയുണ്ടോ...?
എന്തായാലും ഇത്രയും പറഞ്ഞു. അപ്പോള്‍ ഒരു കാര്യവും കുടി പറഞ്ഞോട്ടെ..
വിവാഹം കഴിഞ്ഞു ഒരു പെണ്ണ് ചെരുക്കന്റ്റെ വീട്ടില്‍ കാലുകുതിയിട്ടു പറഞ്ഞു."എന്റ്റെ പ്രിയപ്പെട്ട പുതിയ കുടുംബങ്ങന്കളെ ഈ ഭവനത്തില്‍ മരുമകളായി വരാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.എന്റ്റെ സാനിധ്യം ഈ വീട്ടിലെ ചിട്ടകല്ക്കോ,ദൈനംദിന രീതികല്‍ക്കോ ഒരു മാറ്റം വരുത്തിലെന്നു ഞാന്‍ ഉറപ്പു തരുന്നു.തുണി അലക്കികൊണ്ടിരിക്കുന്നവര്ക്ക് അത് തുടരാം,പാചകം ചെയ്തുകൊണ്ടിരിക്കുനവര്ക്ക് അത് തുടരാം,വീട് അടിച്ചു വാരി കൊണ്ടിരിക്കുന്നവര്‍ക്ക് അത് തുടരാം.പാത്രങ്ങള്‍ കഴുകികൊണ്ടിരിക്കുന്നവര്ക്ക് അത് തുടരാം.ആരും അവരുടെ ജോലികള്‍ക്ക് മാറ്റം വരുതെണ്ടാതില്ല.ഞാനിവിടെ നിങ്ങളുടെ മകന്റ്റെ നേരം പോക്കിനായി പ്രവര്‍ത്തിക്കാം."
എപ്പടി....!!!!!!!!!!!
Saturday, 12 March 2011
രക്ഷിതാക്കളെ ശ്രെദ്ധിക്കു...
ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സ്കൂള്‍വിട്ടു വരുമ്പോള്‍ ബൈക്കിലെത്തിയ പയ്യന് ഒരു പൊതി കൈമാറുന്നു. ആദ്യം അമ്പരന്ന കുട്ടി അഴിച്ചപ്പോള്‍ പുത്തന്‍ മൊബൈല്‍ സെറ്റ്. തന്റെ നമ്പറും പേരും അതിലുണ്ടെന്നും മൊബൈല്‍ സൈലന്റ്മോഡിലാണെന്നും പറഞ്ഞ് കക്ഷി മിന്നായം പോലെ സ്ഥലം വിട്ടു. ഏഴാം ക്ലാസുകാരി ചൂണ്ടയിലകപ്പെടാന്‍ പിന്നെ സമയം വേണ്ടി വന്നില്ല. ക്ലാസില്‍ മായാലോകത്തിരുന്ന കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി അധ്യാപകര്‍ വിവരം അറിയിച്ചപ്പോഴാണ് രക്ഷിതാക്കള്‍ മകളുടെ മൊബൈല്‍ ബന്ധം അറിയുന്നത്. അവളെ ചോദ്യം ചെയ്തപ്പോഴാണ് അജ്ഞാതനായ 'ചേട്ടന്' നല്കിയ സമ്മാനവും അവര്‍ തമ്മിലുള്ള ബന്ധവും ഞെട്ടലോടെ രക്ഷിതാക്കള്‍ മനസ്സിലാക്കിയത്. മൊബൈല്‍ കിട്ടിയിട്ട് നാലു ദിവസമേ ആയുള്ളൂ എന്ന് കുട്ടി. മകളെ വലയിലാക്കിയവരെ കണ്ടെത്താന്‍ പിതാവ് സൈബര്‍ സെല്ലിന്റെ സഹായം തേടി. ഒപ്പം മകളെ കൗണ്‍സലങ്ങിന് വിധേയയാക്കി. മൊബൈല്‍ നല്കിയ 'ചേട്ടനു'മായി ബന്ധം തുടങ്ങിയിട്ട് രണ്ടു മാസമായെന്ന് കൗണ്‍സലറുടെ മുഖത്തുനോക്കി 12കാരി കൂസലില്ലാതെ പറഞ്ഞു. ആളെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായി കണ്ടിട്ടില്ലെന്നായിരുന്നു മറുപടി.മകളുടെ പിറകെയുള്ളവനെ കണ്ടെത്തണമെന്ന വാശിയോടെ പിതാവ് മുന്നോട്ടുപോയപ്പോള്‍ വ്യാജ അഡ്രസിലുള്ള സിംകാര്‍ഡാണ് കാമുകന് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. ആളെ തന്ത്രപരമായി സ്റ്റേഷനിലെത്തിച്ചപ്പോഴാണ് നഗരത്തിലെ ഗുണ്ടാ ലിസ്റ്റിലുള്ള പ്രതിയാണെന്ന് ഞെട്ടലോടെ പൊലീസ് തിരിച്ചറിയുന്നത്. കുട്ടിയെ കൊണ്ടുവന്ന് കാമുകന്റെ
യഥാര്‍ഥമുഖം ബോധ്യപ്പെടുത്തിയതോടെ ആ ബന്ധം അവസാനിച്ചു. പക്ഷേ അപ്പോഴേക്കും ആ കുഞ്ഞുമനസ്സ് പിടിവിട്ടു പോയിരുന്നു.
ഏക മകളുടെ മൊബൈലിലേക്ക് വരുന്ന കോളുകള്‍ കാമുകന്റെതാണെന്ന് വൈകിയാണ്
മാതാപിതാക്കള്‍ അറിഞ്ഞത്. നിരവധി മിസിങ് കേസുകള്‍ അന്വേഷിച്ച പൊലീസ് സംഘത്തിലെ അംഗമായ പിതാവ് കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. ഇനി
അങ്ങനെയൊന്നുമുണ്ടാവില്ലെന്ന് കുട്ടി സത്യം ചെയ്തു. മകളെ വിശ്വസിച്ച പിതാവ് മൊബൈല്‍ അവള്‍ക്ക് തിരിച്ചുനല്‍കി. അതിന് താന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന്
ആ പിതാവ് അറിഞ്ഞില്ല. ഏകമകളെ കാണാതായതിന്റെ വേദനയില്‍ നീറി കഴിയുന്ന, എല്ലാ സ്വപ്നങ്ങളും തകര്‍ന്ന മാതാപിതാക്കളുള്ള വീടാണ് അവിടമിപ്പോള്‍.
****
തരക്കേടില്ലാത്ത കുടുംബങ്ങളിലുള്ളവരായതുകൊണ്ട് കമിതാക്കളുടെ രക്ഷിതാക്കള്‍ ഒന്നിച്ചിരുന്ന് വിവാഹത്തെക്കുറിച്ച് ആലോചിച്ചു. തുടക്കത്തില്‍ കുഴപ്പമില്ലാതെ നീങ്ങിയ ആലോചനയുടെ അവസാനം കാമുകന് കാര്യമായ അസുഖമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍വീട്ടുകാര്‍ പിന്മാറി. ദിവസങ്ങള്‍ക്കുള്ളില്‍ മകളുടെയും കാമുകന്റെയും പ്രണയരംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പടര്‍ന്നുപിടിച്ചു.കാമുകനെതിരെ പെണ്‍വീട്ടുകാര്‍ സൈബര്‍ സെല്ലിനെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങളുടെ ഉറവിടം ചികഞ്ഞു. അന്യസംസ്ഥാനത്തുള്ള ഏതോ ഒരു കേന്ദ്രത്തിലേക്കാണ് തുടക്കത്തില്‍ അന്വേഷണം എത്തിയത്. പിന്നെയും ചികഞ്ഞപ്പോള്‍ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലെത്തിച്ച കമ്പ്യൂട്ടര്‍ കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥരെയും രക്ഷിതാക്കളെയും അമ്പരപ്പിച്ചുകൊണ്ട് ഇരുകുടുംബങ്ങളുമായി ഒരു ബന്ധവുമില്ലാത്ത, സമൂഹത്തില്‍ ഉന്നത നിലവാരത്തില്‍ ജീവിക്കുന്ന ഒരാളുടെ വീട്ടിലുള്ളതായിരുന്നു ആ കമ്പ്യൂട്ടര്‍.തുടരന്വേഷണത്തിലാണ്, കാമുകനുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടി നിലവിലുള്ള കാമുകി പൂര്‍ണമായി വെറുത്താല്‍ അവനെ സ്വന്തമാക്കാമെന്നകണക്കുകൂട്ടലില്‍ പിതാവിന്റെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ ഇന്‍ര്‍നെറ്റില്‍ എത്തിക്കുകയായിരുന്നു എന്ന സത്യം ഞെട്ടലോടെ മൂന്നു കുടുംബങ്ങള്‍ തിരിച്ചറിഞ്ഞത്.
****
വിദേശത്ത് ഉന്നത ഉദ്യോഗമുള്ള അച്ഛന്റെയും നാട്ടില്‍ അറിയപ്പെടുന്ന വിദ്യാലയത്തില്‍ ജോലിയുള്ള അമ്മയുടെയും പത്തില്‍ പഠിക്കുന്ന ഏക മകള്‍. പഠനത്തിലും മറ്റു കാര്യങ്ങളിലും മിടുക്കിയായിരുന്ന അവള്‍ക്ക് പാട്ടു കേള്‍ക്കാന്‍ മാത്രമായി അച്ഛന് മൊബൈല്‍ഫോണ്‍ വാങ്ങി നല്കി. പഠിക്കാനുണ്ടെന്ന് പറഞ്ഞ് ദീര്‍ഘനേരം മുറിയടച്ചിരിക്കുന്ന മകളെ അമ്മ ശാസിച്ചു. തനിച്ചിരിക്കാന്‍ സമ്മതിക്കാത്തതിന് പലപ്പോഴും അമ്മയെ അവള് ചോദ്യംചെയ്തു. ഒരു ദിവസം വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്ന അമ്മയെ മകള്‍ തല്ലി. അപ്രതീക്ഷിതമായ മകളുടെ പെരുമാറ്റം അവരെ അമ്പരിപ്പിച്ചു. തൊട്ടടുത്ത ദിവസം സ്കൂള്‍ പ്രിന്‍സിപ്പലിന്റെ വിളിയെത്തി. മകള്‍ മാസങ്ങളായി മൊബൈല്‍ ഉപയോഗിച്ച് കാമുകനുമായി സംസാരിക്കുന്നുണ്ടെന്ന സത്യം ആ അമ്മ വേദനയോടെ അറിഞ്ഞു. പാട്ടുകേള്‍ക്കാന്‍ നല്കിയ മൊബൈലില്‍ സിം കാര്‍ഡ് നല്കിയ പയ്യന് അവളെ വശത്താക്കുകയായിരുന്നു. മകള്‍ മണിക്കൂറുകളോളം മുറിക്കു പുറത്തിറങ്ങാതിരുന്നതിന്റെ കാരണം അപ്പോഴാണ് പിടികിട്ടിയത്. നാളുകളായി വീട്ടില്‍നിന്ന് കാണാതായിരുന്ന പണം കാമുകന് മകള്‍ നല്കുന്ന സമ്മാനമായിരുന്നു. കാമുകനുമായി ഒളിച്ചോടാനിരുന്ന മകളെ തലനാരിഴക്കാണ് അമ്മക്ക് തിരിച്ചു കിട്ടിയത്. പ്രദേശത്തെ അറിയപ്പെടുന്ന മാഫിയാ സംഘത്തിലുള്ളയാളാണ് പയ്യനെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഒരു കുടുംബം തകര്‍ന്നു പോകാന്‍ ഇതു ധാരാളമായിരുന്നു.
****
പ്ലസ്ടു വിദ്യാര്‍ഥിനിയായ മകളെ പെണ്ണുകാണാന്‍ ചെക്കനും കൂട്ടുകാരുമെത്തി. പെണ്ണിനെ ബോധിച്ച വരനും സംഘവും ആ വിവരം കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച് മടങ്ങി. തൊട്ടടുത്ത ദിവസം തന്നെ വരന്റെ രക്ഷിതാക്കളെത്തി. ഇരു കുടുംബങ്ങളും പരസ്പരം ഇഷ്ടപ്പെട്ടതോടെ നിശ്ചയത്തിനുള്ള തീയതി ഉറപ്പിച്ച് അവര്‍ മടങ്ങി. വിവാഹനിശ്ചയത്തിന്റെ തലേന്ന് വിദ്യാര്‍ഥിനിയുടെ മൊബൈലില്‍നിന്ന് മെസേജ് പറന്നു. പിറ്റേ ദിവസം പതിവുപോലെ സ്കൂളിലേക്കെന്ന് പറഞ്ഞ് അവള് വീടു വിട്ടിറങ്ങി. വഴിയില്‍ കാത്തു നിന്ന കാമുകനും കൂട്ടുകാരും കൊണ്ടുവന്ന കാറിലാണ് ആ യാത്ര അവസാനിച്ചത്. സ്കൂള്‍ വിട്ട് മകളെത്താതിരുന്നതോടെ രക്ഷിതാക്കളുടെ കണ്ണില്‍ ഇരുട്ട് കയറി. നാളെ വിവാഹ നിശ്ചയം നടക്കാനിരിക്കുന്നു. ആധികയറിയ പിതാവ് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞു. ഈ സമയം മകളെയും കൊണ്ട് കാമുകന്റെ കാര്‍ ദേശീയ പാതയിലൂടെ പായുകയായിരുന്നു. ഹൈവേ പട്രോളിങ്ങിന്റെ പരിശോധനയില്‍ കുടുങ്ങിയ കാമുകനും സുഹൃത്തുക്കളും അറസ്റ്റിലായതുകൊണ്ട് കൂടുതല്‍ ദുരന്തമുണ്ടായില്ല. പക്ഷേ, ഒരു കുടുംബത്തിന്റെ സ്വപ്നങ്ങള്‍ പാടെ മാഞ്ഞു പോകാന്‍ അതു ധാരാളമായിരുന്നു. മാസങ്ങളായി പാതിരാവില്‍ മകളുടെ മൊബൈലില്‍ നിന്ന് കാമുകന് വിളി പോകുന്നുണ്ടെന്ന് മാതാപിതാക്കള്‍ അറിയുന്നത് പൊലീസുകാരില്‍ നിന്നാണ്.
****
പത്താം ക്ലാസില്‍ പഠിക്കുന്ന സാധാരണ വീട്ടിലെ കുട്ടിക്ക് മൊബൈല്‍ സമ്മാനിച്ചത് കാമുകനായിരുന്നു. കുട്ടിയുടെ ദിനചര്യകള്‍ മാറിയത് പൊടുന്നനെയാണ്. കുളിക്കാന്‍ കയറിയാല്‍ ദീര്‍ഘനേരം കഴിഞ്ഞാണ് മകള്‍ പുറത്തെത്തിയിരുന്നത്. സംശയം തോന്നിയ അച്ഛന് കുളിമുറിയുടെ വെന്റിലേറ്ററിലൂടെ എത്തി നോക്കിയപ്പോഴാണ് ടാപ്പു തുറന്നുവെച്ച് മൊബൈലില്‍ സംസാരിക്കുന്ന മകളെ കണ്ട് ഞെട്ടിയത്. അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് മകള്‍ ഉറപ്പിച്ച് പറഞ്ഞു. മണ്ണെണ്ണയൊഴിച്ച് തീകൊടുക്കാന് നോക്കിയെങ്കിലും തീപ്പെട്ടിക്കൊള്ളി നനഞ്ഞതുകൊണ്ട് ആദ്യ ശ്രമം പാഴായി. സ്കൂളിന്റെ മുകളിലെ നിലയില്‍ കയറി ചാടുമെന്ന് ഭീഷണിമുഴക്കി. മനശ്ശാസ്ത്രജ്ഞന്റെ അടുക്കലെത്തിച്ചപ്പോഴാണ് മകളുടെ ബന്ധത്തിന്റെ ആഴം രക്ഷിതാക്കള്‍ അറിയുന്നത്. താളം തെറ്റിയ മനസ്സ് വീണ്ടെടുക്കാന്‍ പ്രാര്‍ഥനയുമായി ഒരു കുടുംബം മുഴുവന്‍ കാത്തിരിക്കുകയാണ്.
****
സ്കൂള്‍ പരിസരത്തുവെച്ച് മെമ്മറി കാര്‍ഡുള്ള മൊബൈലുകളില്‍ അശ്ലീല വീഡിയോ ക്ലിപ്പിങ്ങുകള്‍ സെയ്വ് ചെയ്ത് വില്‍ക്കുന്ന റാക്കറ്റുകളുണ്ടെന്നു കൂടിരക്ഷിതാക്കള്‍ അറിയുക. ഇടക്കെപ്പോഴെങ്കിലും പരിശോധിക്കാന്‍ തയാറായാല്‍ 99 ശതമാനം മൊബൈലുകളിലും അത്തരം വീഡിയോ ദൃശ്യങ്ങള്‍ ലഭിക്കുമെന്ന് തീര്‍ച്ചയാണ്. വിദ്യാലയ പരിസരത്തുള്ള ഇന്റര്‍നെറ്റ് കഫേകളില്‍ പരിശോധിച്ചാല്‍ നമ്മുടെ മക്കളില്‍ പലരും സന്ദര്‍ശിക്കുന്ന വെബ്സൈറ്റുകളുടെ ഏകദേശ രൂപം പിടികിട്ടും. രാവിലെ വീട്ടില്‍നിന്നിറങ്ങുന്ന മക്കള്‍ എവിടെ പോകുന്നുവെന്നും അവരുടെ കൂട്ടുകെട്ട് ആരുമായിട്ടാണെന്നും രക്ഷിതാക്കള്‍ അറിയണം. അവരുടെ ബാഗുകളും പുസ്തകങ്ങളും ഇടക്ക് പരിശോധിക്കണം. എന്റെ മകന്/മകള്‍ അങ്ങനെയൊന്നും ചെയ്യുന്നില്ലെന്ന് പൂര്‍ണമായി വിശ്വസിക്കരുത്. ഇത്രയും നിങ്ങള്‍ ചെയ്തില്ലെങ്കില്‍ അവരില്‍ പലരും പരിധിക്ക് പുറത്താവുന്നത് വേദനയോടെ കാണേണ്ടി വരും. പുറത്തു പോകുന്ന കുട്ടികളുടെ കഥയിതാണെങ്കില്‍ അകത്തിരിക്കുന്നവീട്ടമ്മമാരുടെ അവസ്ഥയും മറിച്ചല്ല. അവരെ വട്ടമിട്ടും കഴുകക്കണ്ണുകളുണ്ട്.
നമ്മുടെ കിടപ്പുമുറി പോലും സുരക്ഷിതമല്ല....
ഈ ദുരവസ്ഥ നമ്മുടെ കുടുംബങ്ങളില്‍ ഉണ്ടാവാതിരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ ....
(ഇത് മറ്റൊരു വെബ് സൈറ്റില്‍ നിന്നും കോപ്പി ചെയ്തതാണ്...ഈ സന്ദേശം കൂടുതല്‍ പേരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ... ആ സൈറ്റ് കളോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നു..

Subscribe to:
Posts (Atom)