Sunday, 13 March 2011

വീവഹ പാര്‍ട്ടി വിശേഷങ്ങള്‍


നമ്മളൊക്കെ ഓരോ വിവാഹത്തിനും എന്തെങ്കിലും പാര്‍ടികള്‍ക്കും പോകാറുണ്ട്.അപ്പോഴൊക്കെ നമുക്ക് എന്തെങ്കിലും രസകരമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്.ഞാന്‍ കുറച്ചുനാള്‍ മുമ്പ്  ഒരു വിവാഹ പാര്‍ട്ടിക്ക് പോയി.ഒരുപാട് പേരുണ്ട് .എല്ലാവരും ബന്ധുക്കളും,സുഹൃത്തുക്കളുമായി സൊറ പറഞ്ഞിരിക്കുന്നു.കുട്ടികള്‍ ഓടികളിക്കുന്നു.ഞാനുന്‍ എന്റ്റെ കുട്ടുകരും ഒരു മൂലയ്ക്ക് ഇരിക്കുകയാണ്.ഞങ്ങള്‍ (നമ്മള്‍ ആണുങ്ങള്‍) സാധാരണ ചെയ്യാറുള്ള വായ്നോട്ടം തുടരുകയാണ്.ഞാന്‍ പറയാതെ അറിയാലോ പര്ടിക്കൊക്കെ നല്ല കളക്ഷന്‍ ആയിരിക്കും.അങ്ങനെ ഞങ്ങള്‍ ആ കല്പരിപാടി തുടര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ ഒരു ബഹളം  കേട്ടു.ഒരു പെണ്‍കുട്ടിയെ ഒരുത്തന്‍ കയറി പിടിച്ചു അതാണ് വിഷയം.ആ പെണ്‍കുട്ടി വിടാന്‍ ഭാവമില്ല.അവന്‍ പറയുന്നു ഞാന്‍ ഒന്നും അറിഞ്ഞിട്ടില്ല അടുത്തു നിന്നെനെയുള്ള്  എന്ന്.പക്ഷെ ആ പെണ്‍കുട്ടി നല്ല രീതിയില്‍ അവനെ ചീതവിളിക്കുകയാണ്.സംഭവമറിഞ്ഞ് സ്ത്രീകളും പുരുഷന്മാരും ബഹളം വച്ചുതുടങ്ങി.ഒടുവില്‍ വാകെറ്റമായപ്പോള്‍ ഒരു ചെരിയകുട്ടി നിന്നു ഉറക്കെ കരയാന്‍ തുടങ്ങി.ആ കുട്ടിയുടെ അമ്മ അതിനെ എടുത്തു കരച്ചില്‍ നിര്‍ത്താന്‍ നോക്കി.പക്ഷെ കുട്ടി കരച്ചില്‍ നിര്തുനില്ല.കുട്ടി ബഹളം നടക്കുന്ന ഇടത്തേക്ക് വിരല്‍ ചുണ്ടിയാണ് കരയുന്നത്.അവിടെക്കുപോകനവും എന്ന് കരുതി ചേച്ചി കുട്ടിയെ അങ്ങോട്ട്‌ വിട്ടു.കുട്ടി ബഹളം നടക്കുനിടത് ചെന്ന് കരയാന്‍ തുടങ്ങി.അവിടെ അടിതുടങ്ങി.ഒച്ചയും ബഹളവുമായി.ഒടുവില്‍ മുതിര്‍ന്ന ഒരാള്‍ വന്നു പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചു.അവന്‍ സോറി പറയണമെന്നായി.അതും പൊതുവായി.താന്‍ പറയില്ലെന്നും താന്‍ ചെയ്തട്ടില്ലെന്നും അവന്‍.ഒടുവില്‍ അവന്‍ മാപ്പുപറയാന്‍ തയാറായി..(അതങ്ങനെ ആണല്ലോ.വാദി പെണ്ണായാല്‍ പ്രതി ആണാന്നെന്ന്  എല്ലാവരും കരുതും.)ഇവന്‍ സങ്കടത്തോടെ  മാപ്പ് പറഞ്ഞു.ഇവന്‍ പുരതെക്കുപോയി മാറിയിരുന്നു പോട്ടികരയന്‍ തുടങ്ങി. അതുകണ്ടപ്പോള്‍ എല്ലാവര്ക്കും സംശയമായി.ഇവന്‍ തന്നെആണോ? എല്ലാവരും ആ പെണ്‍കുട്ടിയോട് ചോദിച്ചു.ആ പെണ്‍കുട്ടി അതെ എന്ന് പറഞ്ഞു.വേറെ ആരും എന്റ്റെ പുറകില്‍ ഇല്ലായിരുന്നു.ആ പെണ്‍കുട്ടി ഉറപിച്ചു പറഞ്ഞു.അങ്ങ്ഫനെ ആ പ്രശ്നം തീര്‍ന്നു.അവന്‍ ഞങ്ങള്‍ അറിയുന്ന ഒരുത്തനായിരുന്നു.കഴിഞ്ഞ ദിവസം അവന്റ്റെ കല്യാണം ഉറപ്പിച്ചു.പെണ്ണിനെ കണ്ടു ഞങ്ങള്‍ എല്ലാവരും അമ്പരന്നു.അന്ന് അവന്‍ കയരിപിടിചെന്നു പറഞ്ഞ പെണ്ണ്.ഞങ്ങള്‍ക്ക് ഒന്നും മനസിലായില്ല.ഞങ്ങള്‍ അനെക്ഷിച്ചപ്പോള്‍ കാര്യം പിടികിട്ടി.അന്നത്തെ സംഭവം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ കല്യാണ കാസറ്റ് ഇട്ടു കണ്ടു.അതില്‍ എല്ലാം എടുത്തിരുന്നു.സത്യത്തില്‍ ആ പെണ്‍കുട്ടിയെ പുറകില്‍ പിടിച്ചത് അവിടെ ഓടിനടന്ന ചെറിയ കുട്ടിആയിരുന്നു.ആ കുട്ടിയെ പെണ്‍കുട്ടി തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടില്ല കണ്ടത് അടുത്തു നിന്ന ഇവനെ.തെറ്റ് മനസിലാക്കിയ വീട്ടുകാര്‍ അപ്പോള്‍ തന്നെ അവന്റ്റെ വീട്ടില്‍ വന്നു മാപ്പുപറഞ്ഞു.ഇവന്ട്ടെ സ്വഭാവവും പഠിപ്പും പെരുമാറ്റവും ഇഷ്ട്ടപെട്ട വീട്ടുകാര്‍ ആ പെണ്‍കുട്ടിക്ക് ഇവനെ തന്നെ കല്യാണം ഉറപ്പിക്കുകയായിരുന്നു.
അങ്ങനെ ആ ചെറിയ വിരുതന്‍ ഒപ്പിച്ച പണി കാരണം ഒരു കല്യാണവും കുടാന്‍ ഞങ്ങള്‍ക്ക് സാധിച്ചു..ഈശ്വര കുട്ടികളുടെ പിടുത്തത്തിനു  ഇത്ര  വിലയുണ്ടോ...?
എന്തായാലും ഇത്രയും പറഞ്ഞു. അപ്പോള്‍ ഒരു കാര്യവും കുടി പറഞ്ഞോട്ടെ..
വിവാഹം കഴിഞ്ഞു ഒരു പെണ്ണ് ചെരുക്കന്റ്റെ  വീട്ടില്‍ കാലുകുതിയിട്ടു പറഞ്ഞു."എന്റ്റെ പ്രിയപ്പെട്ട പുതിയ കുടുംബങ്ങന്കളെ ഈ ഭവനത്തില്‍ മരുമകളായി വരാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.എന്റ്റെ സാനിധ്യം ഈ വീട്ടിലെ ചിട്ടകല്‍ക്കോ,ദൈനംദിന രീതികല്‍ക്കോ ഒരു മാറ്റം വരുത്തിലെന്നു ഞാന്‍ ഉറപ്പു തരുന്നു.തുണി അലക്കികൊണ്ടിരിക്കുന്നവര്‍ക്ക് അത് തുടരാം,പാചകം ചെയ്തുകൊണ്ടിരിക്കുനവര്‍ക്ക് അത് തുടരാം,വീട് അടിച്ചു വാരി കൊണ്ടിരിക്കുന്നവര്‍ക്ക് അത് തുടരാം.പാത്രങ്ങള്‍ കഴുകികൊണ്ടിരിക്കുന്നവര്‍ക്ക് അത് തുടരാം.ആരും അവരുടെ ജോലികള്‍ക്ക് മാറ്റം വരുതെണ്ടാതില്ല.ഞാനിവിടെ നിങ്ങളുടെ മകന്റ്റെ നേരം പോക്കിനായി പ്രവര്‍ത്തിക്കാം." 
എപ്പടി....!!!!!!!!!!!

No comments:

Post a Comment