Monday, 2 January 2012

ടി.വി.യിലെ പരുപാടി

ഒരിടത് ഒരു കുടുംബം ഉണ്ടായിരുന്നു. മുത്തച്ഛന്‍, മുത്തശി, അവരുടെ മകന്‍ ,മകന്റ്റെ ഭാര്യ. . അവര്‍ക്ക് ഒരു മകന്‍ ജനിച്ചു. മുത്തച്ഛന്‍ വലിയ രസികനയത് കൊണ്ട് അവനെ ടി.വി.യിലെ വോഡഫോണ്‍ കോമഡി സ്റ്റാര്‍ പ്രോഗ്രാമിന് വിട്ടു. രണ്ടാമത്തെ മകന്‍ ജനിച്ചപ്പോള്‍ മുത്തശ്ശി നല്ല ഗായിക ആയതു കൊണ്ട് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ പ്രോഗ്രാമിന് വിട്ടു. മുനമതെത് ഒരു മകളായിരുന്നു. അമ്മ നല്ല നര്‍ത്തകി ആയതു കൊണ്ട് അവളെ ഹൃതിക് രോഷന്റ്റെ ജസ്റ്റ് ഡാന്‍സ് എന്നാ പ്രോഗ്രാമിന് വിട്ടു. നാലാമത്തെ മകന്‍ അച്ഛനെ പോലെ സമ്പാദിക്കണം എന്നായിരുന്നു അത് കൊണ്ട് അച്ഛന്‍ അവനെ ഡീല്‍ ഓര്‍ നോ ഡീല്‍ പ്രോഗ്രാമിന് വിട്ടു.
ആദ്യത്തെ മകന്‍ ഫ്ലാറ്റ് നേടി. രണ്ടാമത്തെ മകന്‍ 35 ലക്ഷം നേടി. മുനാമത്തെ മകള്‍ ഹൃതിക് രോഷന്റ്റെ കൈയില്‍ നിന്ന് ബ്രൈസ് ലൈറ്റ് വാങ്ങി പ്രസിദ്ധയായി. നാലാമത്തെ മകന്‍ ലക്ഷങ്ങള്‍ നേടി.
ഒടുവില്‍ അവരുടെ മുത്തച്ചനും മുത്തശിക്കും അച്ഛനും അമ്മയ്ക്കും ടി.വി.യിലെ വേറൊരു പരുപാടിക്കു പങ്കെടുകേണ്ടി വന്നു. ആ പ്രോഗ്രാമാണ് ' കഥയലിത് ജീവിതം.'

വൃക ദാനം മഹത് ദാനം

ഒരു കടല്‍ തീരം.വൈകുനെരമായതിനാല്‍ നല്ല തിരക്കുണ്ട്‌. കമിതക്കളാണ് കുടുതലും. അവര്‍ തിരമാലകളോട് മത്സരിക്കുന്നു. വേറെ ചിലര്‍ കെട്ടിപിടിച്ചു തീരതുകുടി നടക്കുന്നു. ഇതെല്ലാം കണ്ടുകൊണ്ടു നമ്മുടെ കഥാനായകന്‍ കുട്ടപ്പന്‍ അങ്ങനെ ഇരിക്കുകയാണ്. അപ്പോള്‍ കുട്ടപ്പനും ഒരു ആഗ്രഹം,. ഒരു പെണ്ണിനെ കെട്ടണം. കുട്ടപായി ഒരു പെണ്ണ് കണ്ടു ഇഷ്ട്ടപെട്ടു. ആക്ഷേ പെണ്ണിന് കുടപ്പായിയെ ഇഷ്ടപെട്ടില്ല. അവള്‍ കുട്ടപ്പായിയെ ഒഴിവാകാന്‍ പറഞ്ഞു:" എനിക്ക് ഇഷ്ടപെടില്ല നിങ്ങള്ക്ക് ഒരു ജോലി ഇല്ല." കുട്ടപ്പായി നിരാശനായി വീട്ടിലെത്തി .അപ്പോള്‍ ടി.വി.യില്‍ പരസ്യം 'എന്‍. ഐ. എഫ്. ഐ .യില്‍ പഠിച്ചാല്‍ എല്ലാം ശരിയാകും.'കുട്ടപ്പായി മനസ്സില്‍ ഓര്‍ത്തു' മോനെ മനസ്സില്‍ ലഡ്ഡു പൊട്ടി' കുട്ടപ്പായി പഠിച്ചു ജോലി നേടി വന്നപ്പോള്‍ അവള്‍ക്കു കുട്ടികള്‍ രണട്. കുട്ടപ്പായി വേറെ പെണ്ണ് കണ്ടു.പക്ഷേ പെണിനു കുട്ടപ്പായിയെ ഇഷ്ടപെട്ടില്ല. അവള്‍ പറഞ്ഞു:"നിങ്ങള്ക്ക് ഒരു ധൈര്യവും ഇല്ല. ഭയങ്കര നാണകാരണ. . എനിക്ക് അങ്ങനെയുള്ളവരെ ഇഷ്ട്ടമല്ല" കുട്ടപ്പായി നിരാശനായി വീട്ടില്‍ എത്തി. ഈ ധൈര്യം വെക്കാന്‍ എന്താ ചെയ്കാ? അപ്പോള്‍ ടി.വി യില്‍ പരസ്യം: 'ഒരായിരം സംസ്കാരങ്ങള്‍ ഒരേ ഒരു വികാരം.' .കുട്ടപ്പായി ചിരിച്ചു' മോനെ മനസ്സില്‍ ലഡ്ഡു പൊട്ടി.' കുട്ടപ്പായി അന്ന് മുതല്‍ കുടിക്കാന്‍ തുടങ്ങി.അങ്ങനെ ധൈര്യം സംഭരിച്ചു ചെന്നപ്പോള്‍ അവളെ മറ്റൊരുവന്‍ കല്യാണം കഴിച്ചോണ്ട് പോയി. കുട്ടപ്പായി വേറെ പെണ്ണ് കണ്ടു . പക്ഷേ പെണ്ണിന് കുട്ടപ്പായിയെ ഇഷ്ടപെട്ടില്ല. കാരണം കുട്ടപ്പായിക്ക് ഭയങ്കര വായ്നാറ്റം ആണത്രേ..കുട്ടപ്പായി നിരാശനായി വീട്ടിലെത്തി. അപ്പോള്‍ ടി.വി.യില്‍ പരസ്യം കണ്ടു.' അടുത്ത് വാ ..അടുത്ത് വാ,... പുതു ശ്വാസത്തിന്‍ നിശ്വാസം ..' കുട്ടപ്പായി മനസ്സില്‍ ഓര്‍ത്തു ' മോനെ മനസ്സില്‍ ലഡ്ഡു പൊട്ടി' അന്ന് മുതല്‍ ക്ലോസപ്പ് ഉപയോഗിക്കാന്‍ തുടങ്ങി. വായ്നാറ്റം മാറ്റി ചെന്നപ്പോള്‍ അവളുടെ കല്യാണം ഫിക്സ് ചെയ്തു. കുട്ടപ്പന്‍ വേറെ പെണ്ണ് കണ്ടു. അപ്പോള്‍ അവള്‍ക്കും കുട്ടപ്പായിയെ ഇഷ്ട്ടപെട്ടില്ല കാരണം കുട്ടപ്പായിക്ക് വീടില്ല.വാടക വീടനത്രേ. കുട്ടപ്പായി നിരാശനായി. അപ്പോള്‍ ടി.വി.യില്‍ ഒരു പരസ്യം 'ഭവന വഴ്പകല്‍ ഇപ്പോള്‍ വളരെ സുന്ദരം..എസ്.ബി. ഐ ' കുട്ടപ്പായി മനസ്സില്‍ ഓര്‍ത്തു 'മോനെ മനസ്സില്‍ ലഡ്ഡു പൊട്ടി' കുടപ്പായി ബാങ്കില്‍ നിന്ന്നു വാഴപ്പ എടുത്തു വീട് വാങ്ങി. അപ്പോഴേക്കും അവളുടെ കല്യാണവും കഴിഞ്ഞിരുന്നു. കുട്ടപ്പായി മറ്റൊരു പെണ്ണിനെ കണ്ടു പക്ഷേ അവള്‍ക്കും കുട്ടപ്പായിയെ ഇഷ്ടപെട്ടില്ല അവള്‍ പറഞ്ഞു :"ലോണ്‍ അടച്ചു കടം വീടാതെ എങ്ങനെയാ കല്യാണം." കുട്ടപ്പന്‍ നിരാശനായി. താന്‍ ഇപ്പോള്‍ കടക്കാരന. ഇനി തനിക്കു ഒരു പെണ്ണ് കിട്ടില്ല. കടം വീട്ടി വരുമ്പോള്‍ തനിക്കു പ്രായമാകും. കുട്ടപ്പായി ആത്മഹത്യാ ചെയ്യാന്‍ തിരുമാനിച്ചു. മരികുനതിനു മുമ്പ് തനിക്കു എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യണം കുട്ടപ്പന്‍ തന്‍റ്റെ ഒരു വൃക ദാനം ചെയ്യാന്‍ തിരുമാനിച്ചു. വൃക ആവിശ്യമുള്ള ഒരാളെ കിട്ടി .വൃക്ക ദാനം ചെയ്തു . സന്തോഷത്തോടെ വന്നു. ആത്മഹത്യാ ചെയ്യാന്‍ തിരുമാനിച്ചു. കയറില്‍ കെട്ടി തുങ്ങാം.കയറില്‍ കുരുക്കുണ്ടാക്കി തുങ്ങാന്‍ കയറിയപ്പോള്‍ കോളിംഗ് ബെല്‍ മുഴങ്ങി. കുടപ്പന്‍ ഇറങ്ങി വാതില്‍ തുറന്നു. ഒരപ്പന്നും, മകളും.
കുട്ടപ്പന്‍:" ആരാ..?"
അവര്‍:" ഞങ്ങള്‍ ഹോസ്പിറ്റലില്‍ നിന്നാ. ഡോക്ടര്‍ പറഞ്ഞാ അറിഞ്ഞത് എന്റ്റെ മകള്‍ക്ക് ഒരു പ്രതിഫലവും വാങ്ങാതെ വൃക്ക ദാനം ചെയ്തത് നിങ്ങളാണെന്നു. വളരെ നന്ദി യുണ്ട് എന്റ്റെ മകളുടെ ജീവനാ താങ്കള്‍ രക്ഷിച്ചത്‌. ".
കുട്ടപ്പന്‍:" ഓ..അത് സാരമില്ല.. ഞാന്‍ അത്ര വലിയ കാര്യമായി കാണുനില്ല"
അയാള്‍:" ഇല്ലായിരിക്കാം പക്ഷേ ഞങ്ങള്‍ക്ക് ഇതു നിസ്സാര കാര്യമല്ല. ആട്ടെ മോന്‍ ഇവിടെ ഒറ്റക്ക , ആരുമില്ലേ..?"
കുട്ടപ്പന്‍:" ഇല്ല. എനിക്ക് സ്നേഹിക്കാന്‍ ആരുമില്ല എന്നെ സ്നേഹിക്കാനും.."
അച്ഛനും മകളും പരസ്പരം നോക്കി. അച്ഛന്‍:" വിരോധമില്ലെങ്കില്‍ ..എന്റ്റെ മകള്‍ക്ക് ഒരു ജീവിതം കൊടുത്ത ആളല്ലേ ഇനി ജീവിതം മുഴുവനും അവള്കൊരു ജീവിതം കൊടുത്തു കൂടെ..?"
കുട്ടപ്പന്‍ മനസ്സില്‍ ഓര്‍ത്തു ' മോനെ മനസ്സില്‍ ലഡ്ഡു പൊട്ടി'
കുട്ടപന്‍:" അത്..എനിക്ക്..എനിക്ക് അതിനുള്ള യോഗ്യത യുണ്ടോ..?"
അച്ഛന്‍:" മോനെ അതിനുള്ള യോഗ്യത ഉള്ളു."
അങ്ങനെ കുട്ടപ്പന് പെണ്ണ് കെട്ടി.
ആദ്യരാത്രി .കുട്ടപ്പന്‍ ഒരു ലഡ്ഡു കൊടുത്തു .
അവള്‍ :" എന്താ ലഡ്ഡു..?"
കുട്ടപ്പന്‍ :" എന്റ്റെ അമ്മ പറഞ്ഞിട്ടുണ്ട് ശുഭകാര്യങ്ങള്‍ ചെയ്യുനതിനു മുമ്പ് മധുരം കഴികണമെന്നു."
അവള്‍ :" അതിനിപ്പോ ചേട്ടന്‍ എന്ത് ശുഭാകാര്യമ ചെയ്യാന്‍ പോകുന്നെ..?"
കുട്ടപ്പന്‍ :" ഞാന്‍ നിനക്കൊരു ഉമ്മ തരാന്‍ പോകുവാ..."

സന്ദേശം:' വൃക ദാനം മഹത് ദാനം.

ഒരു ഫൈന്‍

കേരളത്തിലെ ഒരു നാല് വരി പാത. വണ്ടികള്‍ ചീറി പായുന്നു. രാമു റോഡിന്റ്റെ അരികത്തു കുടി നടകുവായിരുന്നു. രാമുവിന്റ്റെ പുറകില്‍ കുടി ഒരു കാര്‍ പാഞ്ഞു വന്നു അത് അടുത്തുള്ള ഒരു മരത്തില്‍ ഇടിച്ചു. ഭയങ്കര ശബ്ദം. രാമു ചുറ്റിനും നോക്കി. ആരും അത് ശ്രേധികുനില്ല. ചിലര്‍ വണ്ടി നിര്‍ത്തിയിട്ടു എന്താ പറ്റിയതെന്നു നോക്കിയിട്ട് പോകുന്നു. രാമു ഒന്നും ചിന്തിച്ചില്ല കാറിന്റ്റെ അടുത്തേക്ക് ഓടിച്ചെന്നു.ഒരു യുവതി ആയിരുന്നു കാറിന്റ്റെ സ്ടിയരിങ്ങില്‍ തല ഇടിച്ചു കിടക്കുന്നു.രാമു വരുന്ന വണ്ടികള്‍ക്ക് നേരെ കൈ കാണിച്ചു പക്ഷേ ആരും നിര്തുനില്ല.ഒടുവില്‍ രാമു യുവതിയെ മാറ്റി കിടത്തി രാമു ആ കാറില്‍ കയറി ഓടിച്ചു ഹോസ്പിറ്റലില്‍ എത്തിച്ചു. പിന്നെ എല്ലാം പെട്ടന്നായിരുന്നു അവിടെയുള്ള ഒരു ഡോക്ടര്‍ പെണ്‍കുട്ടിയെ അറിയുന്ന ആളായിരുന്നു. രാമു ആ പെണ്‍കുട്ടിക്കും രക്തവും കൊടുത്തു. വിവരമറിഞ്ഞ് പെണ്‍കുട്ടിയുടെ അപ്പനും ബന്ധുവായ പോലീസുകാരും എത്തി. രാമു പോകാന്‍ ഭാവിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ അപ്പന്‍ പറഞ്ഞു:" എന്റ്റെ മകളുടെ ജീവന്‍ രക്ഷിച്ചതിന് എത്ര തന്നാലും മതിയാവില്ല എന്നറിയാം എന്നാലും എന്റ്റെ ഒരു സമാധാനത്തിനു ചോദിക്ക മോന് എന്താ വേണ്ടത്..?"
രാമു ഒന്നും പറഞ്ഞില്ല ,അയാള്‍ വീണ്ടും ചോദിച്ചു.അപ്പോള്‍ രാമു പറഞ്ഞു:" എനിക്ക് എനിക്ക് ഒരു 3000 രൂപ തരുമോ..?"
അയാളും പോലീസുകാരനും അത്ഭുതപെട്ടു .
പോലീസുകാരന്‍ ചോദിച്ചു :" അല്ല എന്താ ഈ 3000 രൂപ ?"
അപ്പന്‍:" മോന്‍ ആര്കെങ്കിലും കടം കൊടുകാനുല്ലതാണോ..?"
രാമു:" കടമോന്നുമല്ല .."
പെണ്‍കുട്ടിയുടെ അപ്പന്‍ രാമുവിന് പേയ്സ് തുറന്നു അതിലുണ്ടായിരുന്ന രൂപ കൊടുത്തു.രാമു അത് വാങ്ങി എണ്ണിയിട്ട് 3000 രൂപ എടുത്തിട്ട് ബാക്കി തിരിച്ചുകൊടുത്തു .:" എനിക്ക് ഈ 3000 രൂപ മാത്രം മതി."
രാമു ആ 3000 രൂപ നേരെ പോലിസുകരന്ട്ടെ നേരെ നീട്ടി.പോലീസുകാരന്‍ അത്ഭുതത്തോടെ..:" അല്ല എനികെന്തിനാ രൂപ..?"
രാമു:" ഇതു ഒരു ഫൈന്‍ ആണ് ഞാന്‍ ഇങ്ങോട്ടു കാര്‍ ഓടിച്ചാണ് കൊണ്ട് വന്നത് എനിക്ക് ലൈസെന്‍സ് ഇല്ല "

സുഹൃത്തുക്കളെ നമ്മുടെ ഈ രാമുവിനെ പോലെ ഇന്നു ഇത്ര പേര്‍ ഉണ്ടാകും നമ്മുടെ നാട്ടില്‍..?

സ്വര്‍ഗത്തിലേക്കുള്ള കവാടം.

സ്വര്‍ഗത്തിലേക്കുള്ള പ്രവേശന കവാടം. അവിടെ നമ്മുടെ പത്രോസ് മരിച്ചവരുടെ ലിസ്റ്റ് എടുക്കുന്നു.ആദ്യം ഒരു പെണ്ണാണ്‌ വന്നത്.
പത്രോസ്:" എന്താ പേര്..?"
പെണ്‍കുട്ടി:" ജെസ്സി "
പത്രോസ്:" കണ്ടിട്ട് നല്ല കുട്ടിയാണല്ലോ..? പിന്നെ എന്തിനാ ആത്മഹത്യ ചെയ്തത്..? ആത്മഹത്യാ ചെയ്തവര്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശനമില്ല എന്നറിഞ്ഞു കൂടെ. എന്തായാലും കുട്ടി ആത്മഹത്യാ ചെയ്യാനുണ്ടായ കാരണം പറയു."
ജെസ്സി കഥ പറയാന്‍ തുടങ്ങി.:" ഞാനും സാബുവും ഇഷ്ടതിലായിരുന്നു. വളരെ വേഗം തന്നെ പിരിയാന്‍ പറ്റാത്ത വിധം ഞങ്ങള്‍ അടുത്ത്. അപ്പോഴാണ് സാബുവിന് ജോലിക്ക് ട്രാന്ഫരായി ദുരെ ഒരു നാട്ടില്‍ പോയത്. അവിടെ ചെന്നിട്ടു സാബു വിളിക്കാം എന്ന് പറഞ്ഞു. ഞാനും സാബുവിന്റ്റെ സുഹൃത്ത്‌ ജെറിയും കുടിയാണ് സാബുവിനെ യാത്ര ആക്കിയത്. ഞാന്‍ സാബുവിന്റ്റെ വിളിക്കായി കാത്തിരുന്നു. പക്ഷേ സാബു വിളിച്ചില്ല ഒന്നല്ല രണ്ടല്ല ദിവസങ്ങള്‍ കഴിഞ്ഞു. അങ്ങോട്ട്‌ വിളിച്ചാല്‍ കിട്ടുനില്ല.സ്വിച്ച് ഓഫ്‌ എന്ന് പറയുന്നു. ഞാന്‍ സബുവിന്റ്റെ കുട്ടുകാരന്‍ ജെറിയെ കണ്ടു ചോദിച്ചു. ജെറിക്കും ഒന്നും അറിയില്ലായിരുന്നു. അങ്ങനെയാണ് ഞാന്‍ ആ സത്യം അറിഞ്ഞത് ഞാന്‍ ഗര്‍ഭിണിയാണെന്ന്. എത്രയും പെട്ടന്ന് സാബുവിനെ കണ്ടെത്തണം എന്നായി എനിക്ക്. ഞാന്‍ ജെറിയുടെ സഹായം തേടി പക്ഷേ ജെറി ഒഴിഞ്ഞു മാറി. എനികെന്തോ പന്തികേട്‌ തോന്നി.ഞാന്‍ ഒറ്റയ്ക്ക് സാബുവിനെ തിരക്കി ഇറങ്ങി.പോകുമ്പോള്‍ ജെറിയെ കണ്ടു.
" ഇങ്ങോട്ട ജെസ്സി നീ?"
ജെസ്സി:" എന്തിനാ അറിഞ്ഞിട്ടു. എനിക്കും ഒരു ജീവിതമുണ്ട്." ജെസ്സി വണ്ടിയില്‍ കയറി പോയി. ജെസ്സി സാബുവിന്റ്റെ ജോലി സ്ഥലം അനെക്ഷിച്ചു എത്തി അവിടെ ഒരാളോട് സാബുവിനെ തിരക്കി അയാള്‍ പറഞ്ഞു:" സാബുവോ..? ട്രാന്ഫരായി വന്ന ഓ അവന്റ്റെ കല്യാണമാ ഇന്നു. ഞങ്ങള്‍ പള്ളിയില്‍ പോകാന്‍ ഇരിക്ക വരുനുണ്ടോ..?"
ജെസ്സി ഒന്ന് ഞെട്ടി.ജെസ്സി അവരുടെ കൂടെ പള്ളിയില്‍ എത്തി,. അപ്പോള്‍ പള്ളിയകം പുരുഷാരം കൊണ്ട് നിറഞ്ഞിരുന്നു. വികാരിയച്ചന്‍ പറയുന്നത് ജെസ്സി കേട്ടു:" ഈ നില്‍കുന്ന സാബുവിനെ വിവാഹം ചെയ്യാന്‍ ആനിക്ക് സമതമാണോ..?"
" സമതമാണ്"
ജെസ്സി ഒന്ന് നടുങ്ങി. എന്ത് ചെയ്യണമെന്നറിയാതെ അവള്‍ നടന്നു. ഒരുപാട് കരഞ്ഞു എല്ലാം നഷ്ടപെട്ടവല്‍ എന്ന ചിന്ത .മനസ്സില്‍ ചെകുത്താന്‍ ഓരോന്ന് എരിപിരി കേറ്റാന്‍ തുടങ്ങി. ജെസ്സി ഒരു വണ്ടിയുടെ മുമ്പില്‍ എടുത്തു ചാടി.
ജെസ്സി കഥ പറഞ്ഞു നിര്‍ത്തി. പത്രോസ് അവളെ നോക്കിയിട്ട് ചോദിച്ചു:" ഒരു കാമുകന്‍ ചതിചെന്നരിഞ്ഞപ്പോള്‍ നീ ആത്മഹത്യാ ചെയ്തു. നിന്റ്റെ വയറ്റില്‍ വളരുന്ന കുഞ്ഞിനെ എങ്കിലും ഒര്കന്ടെയായിരുന്നോ..?" പത്രോസ് അവളെ മാറ്റി നിര്‍ത്തി. അടുത്ത ആളെ വിളിച്ചു.
പത്രോസ്:" എന്താ പേര്?"
" സാബു"
പത്രോസ്:" നിങ്ങളും ആത്മഹത്യാ ചെയ്ത താനല്ലെ...എന്താ കാരണം.?"
സാബു :" എന്ന്റ്റെ കാമുകി എന്നെ ചതിച്ചു."
പത്രോസ് :" വിശദമായി പറയു?"
സാബു പറഞ്ഞു തുടങ്ങി:" ഞാനും ജെസ്സിയും ഇഷ്ടതിലായിരുന്നു എനിക്ക് ജീവനായിരുന്നു അവളെ. എനിക്ക് സ്ഥലമാറ്റം കിട്ടി പോകുമ്പോള്‍ എനികൊരു ആക്സിടെന്റ്റ് ഉണ്ടായി.. ഒരാഴ്ച ഐ .സി.യു. വില്‍ ആയിരുന്നു എന്റ്റെ മൊബൈല്‍ നഷ്ട്പെട്ടു. എനികവളെ ഒന്ന് വിളിക്കാന്‍ പോലും ആയില്ല ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ച്ചര്‍ജായി ഞാന്‍ നേരെ അവളെ കാണാന്‍ വേണ്ടി നാട്ടിലെത്തി. അപ്പോള്‍ എന്റ്റെ കുട്ടുകാരന്‍ ജെറി പറഞ്ഞു അവള്‍ അവളുടെ ജീവിതം നോക്കി പോയെന്നു.ഞാന്‍ അവളുടെ നാട്ടിലേക്ക് പാഞ്ഞു നാട്ടില്‍ അവളുടെ ഇടവകയില്‍ ചെന്നു എനിക്കവളുടെ വീട് അറിയില്ലായിരുന്നു .പള്ളിയില്‍ ചെന്നപ്പോള്‍ അവളുടെ കല്യാണം നടക്കുന്നു.പുറത്തു നിന്ന് ഞാന്‍ കേട്ടു അച്ഛന്‍ പറയുന്നത് " ഈ നില്‍കുന്ന ജെസ്സിയെ വിവാഹം കഴിക്കാന്‍ തോമസിന് സമതമാണോ..? "
"സമതമാണ്"
ഞാന്‍ ഒന്ന് ഞെട്ടി. അവളെ കാണാന്‍ വേണ്ടി ഞാന്‍ ഓടി വന്നിട്ട് ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവളെന്നെ മറന്നു മറ്റൊരു കല്യാണം എങ്ങനേ മനസ് വന്നു അവള്‍ക്കു. ഹോ .. ദൈവമേ ഞാന്‍ ഇങ്ങനെ ഒരുവളെ ആണോ സ്നേഹിച്ചത്. എനിക്കിനി ജീവികണ്ട.ഞാന്‍ വിഷം കഴിച്ചു മരിച്ചു.
എല്ലാം കേട്ടു പത്രോസ് മിണ്ടാന്തിരുന്നു എന്നിട്ട് പത്രോസ് ജെസ്സിയെ വിളിച്ചു. സാബുവും ജെസ്സിയും പരസ്പരം കണ്ടു ഞെട്ട്ടി. പത്രോസ് പറഞ്ഞു:" വെറും ഒരു പേര് കാരണം തെറ്റി ധരികപെട്ടു ജീവിതം തുലച്ച നിങ്ങളെ കാണുമ്പോള്‍ എനിക്ക് സഹതാപം തോന്നുന്നു. എടുത്തു ചാട്ടമാണ് മക്കളെ നിങ്ങളെ ഇവിടെ എത്തിച്ചത്. നീ സാബു എന്നാ പേര് കേട്ടപ്പോള്‍ ഇവനാനെന്നു കരുതി ദൈവം തന്ന ജീവനെടുത്തു. നീയും ഇവളുടെ പേര് കേട്ടപ്പോള്‍ അത് ഇവളാണെന്ന് കരുതി നീയും ദൈവം തന്ന ജീവിതം നശിപ്പിച്ചു.എന്തായാലും ദൈവം തന്ന ജീവന്‍ എടുത്ത സാബുവിനും ദൈവം തന്ന ജീവനെടുകുകയും മറ്റൊരു ജീവനായ നിന്റ്റെ കുഞ്ഞിനെ കൊല്ലുകയും ചെയ്ത ജെസ്സി നിനക്കും ശിക്ഷ താരതിരിക്കാന്‍ എനിക്കാവില്ല .എന്തായാലും മനസ്സില്‍ നന്മയുള്ളവര്‍ ആണ് നിങ്ങള്‍ അത് കൊണ്ട് നിങ്ങളുടെ ആത്മാവിനു ശാന്തി കിട്ടുനത് വരെ നിങ്ങള്ക്ക് ഈ സ്വര്‍ഗത്തിലും പ്രവേശനമില്ല. "
സാബുവും ജെസ്സിയും ചോദിച്ചു:" ഞങ്ങള്‍ക്ക് എപ്പോഴാ ശാന്തി കിട്ടുക..?"
പത്രോസ്:" അത് ഭൂമിയിലുള്ളവര്‍ തിരുമാനിക്കും."
സാബുവും ജെസ്സിയും പൊട്ടികരഞ്ഞു. അവരുടെ കണ്ണുനീര്‍ താഴെ ഭൂമിയിലേക്ക്‌ പതിച്ചു. കണ്ണുനീര്‍ തുള്ളികള്‍ ഭൂമിയില്‍ ഒരു ബസ്‌ സ്റ്റോപ്പില്‍ നില്‍കുന്ന പെണ്നിന്റ്റെയും ആനിന്റ്റെയും നെറുകയില്‍ പതിച്ചു.അവര്‍ :" എന്തോ വീണല്ലോ തലയില്‍..?"
" അതെ എന്റ്റെ തലയിലും വീണു എന്താ വെള്ളമോ..? "
" ചിലപ്പോള്‍ മഴതുള്ളിയായിരിക്കും."
" ഈ സമയത്ത് മഴയോ..?"
" കുട്ടിയെ ഇതിനു മുമ്പ് കണ്ടിട്ടിലല്ലോ..?"
" ഞാന്‍ ഇവിടെ ആദ്യമായിട്ട പേര് ജെസ്സി.."
" ആണോ..? ഞാന്‍ സാബു.."
-ശുഭം.-